ഇരിക്കൂർ : പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയോരമേഖലയിലെ മുസ്ലിം ലീഗ് സമുന്നതനായ നേതാവ് പി പി ഉസ്മാൻ ഹാജി ശ്രീകണ്ഠപുരം, പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സിസി മായൻ ഹാജി എന്നിവരുടെ പേരിൽ അനുസ്മരണവും ദുആ മജ്ലിസും നടത്തി.ഇരിക്കൂർ സി എച്ച് സൗധത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു പി അബ്ദുറഹ്മാൻ എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി. പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ കെ എം നുച്യാട് സ്വാഗതവും കെ മുജീബ് നന്ദിയും പറഞ്ഞു. സത്താർ വളക്കൈ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം ഉമ്മർ ഹാജി, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, എം ഇബ്രാഹിം ശ്രീകണ്ഠപുരം, കെ കെ കുഞ്ഞിമായൻ, കെ മുഹമ്മദ് അഷറഫ് ഹാജി, കെ ടി നസീർ,കെ പി അഷറഫ്, എം പി അഷ്റഫ്,കെ നിസ്താർ, കെ ടി നിസ്താർ എം പി ഹംസ, എൻ ശിഹാബുദ്ദീൻ, ടി പി മുജീബ്, സിസി ആരിഫ്,കെ റസാഖ്, കെ ജമാൽ, സിസി മർസൂഖ്, പി പി അബ്ദുറഹ്മാൻ പ്രസംഗിച്ചു.
0 Comments