ഇരിക്കൂർ : ചാക്കോളാസ് ഗോൾഡ് ട്രോഫി സ്റ്റേറ്റ് തല ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ഇരിക്കൂർ ഡൈനാമോസ് എഫ്.സി. താരങ്ങൾക്ക് യാത്രയപ്പ് നൽകി.
യാത്രയയപ്പ് സംഗമം ഡൈനാമോസ് പ്രസിഡണ്ട് കെ.ആർ. അബ്ദുൽ ഖാദറിൻ്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് ചാർച്ചുള്ള ഒ.എസ് ലിസി
ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ആൻ്റണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. യാത്രയയപ്പ് സംഗമത്തിന് ആശംസ അർപ്പിച്ച് കൊണ്ട് എം.ബാബുരാജ് , കെ.ടി.നസീർ,കെ.മുഹമ്മദ് അശ്രഫ് ഹാജി, എം.പി. മുഹമ്മദ് അശ്രഫ് , കെ.കെ. ഷഫീഖ്, യു.പി. അബ്ദുറഹ്മാൻ , മടവൂർ അബ്ദുൽ ഖാദർ , വി.സി.സിയാദ്, കെ.സഹീദ്, ടി.സി. ആറ്റക്കോയ തങ്ങൾ , ആർ.പി.റസാഖ്,എം.പി.നൗഷാദ് , കെ.സി.നജീബ്ബ്, പി.പി. അഫ്സർ, ടി.സി.ഹനീഫ, എ.പി.ഗഫുർ,കെ.ഫഹദ് എന്നീവർ സംസാരിച്ചു. ക്ലബ്ബ് വർക്കിംഗ് സെക്രട്ടറി ആർ.പി.നാസർ സ്വാഗതവും, വൈസ് പ്രസിഡണ്ട് ടി.സി. നവാസ് നന്ദിയും പറഞ്ഞു
0 Comments