ഇരിക്കൂർ സ്വദേശി
സമീർ കീത്തടത്തിൻ്റെ
മൈലാഞ്ചി ചോപ്പണിത്ത കുഞ്ഞു കൈകൾ എന്ന കഥ സ്പഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടായി അവതരിപ്പിച്ച് റാസിഖ് ഒന്നാമതായി

 കണ്ണൂരിൽ നടന്ന ഇരുപത്തഞ്ചാമത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ചൂരൽമലയിൽ വേർപെട്ട അവയവങ്ങളിലൂടെ ആളെത്തിത്തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ
തലേന്നാളണിഞ്ഞ
മൈലാഞ്ചിക്കൈകളാൽ
മോളെത്തിരിച്ചറിഞ്ഞ
പിതാവിന്റെ വേദന
തന്മയത്തത്തോടെ
അവതരിതരിപ്പിച്ച്
പിലാത്തറ വിളയാങ്കോട് കാരുണ്യ നികേതൻ
ബധിരവിദ്യാലയത്തിലെ
പത്താം തരം വിദ്യാർത്ഥി
അബ്ദു റാസിഖ് ഒന്നാമതെത്തി.അവന്റെ ക്ലാസധ്യാപകനായ
സി വി എൻ ഇഖ്ബാലാണ്
മോണോ ആക്ട് പരിശീലിപ്പിച്ചത്.
നേരത്തെയും അദ്ദേഹം
 പരിശീലിപ്പിച്ച മോണോ ആക്ടുകൾക്ക്
ഒന്നാം സ്ഥാനം ലഭിച്ചിരുന്നു . ഇരിക്കൂർ സ്വദേശിയാണ് സി.വി എൻ ഇഖ്ബാൽ .