താരകം A+ മീറ്റ് സംഘടിപ്പിച്ചു
ഇരിക്കൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും കെഎസ്യു മണ്ഡലം കമ്മിറ്റിയുടെയും നേത്രത്വത്തിൽ താരകം A+ മീറ്റ് സീസൺ 3 സംഘടിപ്പിച്ചു.
ഇരിക്കൂർ പഞ്ചായത്തിലെ 100ഓളം വരുന്ന SSLC ,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെയും ഉന്നത വിജയംനേടിയവരെയും അനുമോദിച്ചു.കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.കെ ഷഫീഖിന്റെ അധ്യക്ഷതയിൽ കെ.പി സാജു
(പ്രസിഡന്റ് ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ) പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി ബേബി തോലാനി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ ജോസഫ് ,മൈനോറിറ്റി കോൺഗ്രസ് ജില്ല ചെയർമാൻ കെ.ആർ അബ്‌ദുൾ കാദർ ,മുൻ മണ്ഡലം പ്രസിഡന്റ് എ.പി ലത്തീഫ്,കെ.വി റഫീഖ്,ഓവർസീസ് കോൺഗ്രസ്‌ സെക്രട്ടറി കെ.ടി അയൂബ്, ആർ.പി നാസർ ,മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ എൻ.കെ സന്ധ്യ ,ടി.പി ജുനൈദ,മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി.സുപ്രിയ,  കെ.എസ്.യു ജില്ല സെക്രട്ടറി ടി.നഹീൽ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി ഷബീർ,കർഷക കോൺഗ്രസ്‌ പ്രസിഡന്റ് പി.ദാമോദരൻ, പി രമേശൻ പ്രദീപൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു