ഇരിക്കൂർ : പെരുവളത്ത്പറമ്പ് റഹ്മാനിയ ഓർഫനേജ് എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടി കെ.ടി സിയാദ് ഹാജി ഉത്ഘാടനം ചെയ്തു.മധുര വിതരണം, കെഎംസിസി കിറ്റ് വിതരണം, എസ്എസ്എൽസി,ഫുൾ എ പ്ലസ് അനുമോദനം എന്നീ പരിപാടികൾ നടന്നു. രക്ഷാകർതൃ ശാക്തീകരണ പരിപാടി ആബിദ ടീച്ചർ, നൗഷാദ്മാസ്റ്റർ എന്നിവർ നടത്തി.പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ മുഖ്യാതിഥിയായി.
കെ.പി അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുൽ കാദർ ഹാജി, റയീസ് കീത്തടത്, എൻ.കെ സുലൈഖ ടീച്ചർ, കെ.അബ്ദുൽ റസാഖ്, മുഫീദ,കെ.മേമി,ഷൗക്കത്ത് അലി,നസിയത്ത് ടീച്ചർ,കെ.ജമാൽ അഷ്റഫ്, യഹ്യ, ശിഹാബ്,അഹമ്മദ് കുട്ടി ബഷീർ, അഷ്റഫ് മാസ്റ്റർ, സഫീറ ടീച്ചർ, റൈസ്മ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ മജീദ് മാസ്റ്റർ സ്വാഗതവും പി ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു
0 Comments