ജിസിസി കെഎംസിസി ഇരിക്കൂർ,സൗജന്യ മരുന്ന് വിതരണോദ്ഘാടനവും ഫണ്ട് കൈമാറ്റവും നടന്നു

ഇരിക്കൂർ : ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷത്തോളമായി നടത്തി വരുന്ന "അലിവ്" (ഇ.അഹമ്മദ് സാഹിബ്‌ സ്മാരക) സാന്ത്വന പദ്ധതിയുടെ ഭാഗമായുള്ള 
സൗജന്യ മരുന്ന് വിതരണത്തിന്റെ 
മെയ്‌ മാസ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗിന്റെ പഴയ കാല നേതാവ് എം. കുട്ടി ഹസ്സൻ ഹാജി ജിസിസി കെഎംസിസി കോഓർഡിനേറ്റർ 
എ.പി.മർസൂഖ് സാഹിബിന് കൈമാറി നിർവഹിച്ചു

വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കും 
താല്പര്യത്തിനുമനുസരിച്ച് 
കോഴ്സ്, സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, എന്നിവയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇരിക്കൂർ നിവാസികൾക്ക് ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങൾ, പുതിയ കോഴ്സുകൾ, ലഭ്യമായ സ്കോളർഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഇരിക്കൂർ സഫൽ ഫൗണ്ടേഷൻ മെയ്‌ 12.13 തിയ്യതികളിൽ പെരുവളത്തുപറമ്പ് റഹ്മാനിയ ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന കരിയർ&ഹയർ സ്റ്റഡീസ് എക്സ്പോയുടെ ഫണ്ടിലേക്ക് ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായം എ.സി.സിദ്ധീഖ് സാഹിബ്‌ സഫൽ ഫൗണ്ടേഷൻ പ്രതിനിധികൾക്ക് കൈമാറി.

മാതൃക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സഫൽ ഫൗണ്ടേഷനെ പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു...

എം.പി.ഹനീഫയുടെ അധ്യക്ഷതയിൽ എം.ഉമ്മർ സാഹിബ്‌ ഉദ്ഘാടനം ചെയ്തു.

കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ,കെ.ടി.നസീർ, 
കെ.ടി.അനസ്,എം.പി.അഷ്‌റഫ്,എം.സി.അഷ്‌റഫ്,റിയാസ്.ടി.സി,മൻസൂർ മാസ്റ്റർ,ഡോ:അർഷാദ്,
പി.കെ.നൗഷീർ, ഷുഹൈബ് മാസ്റ്റർ,നൗഷാദ് മാസ്റ്റർ,
വി.ഹാഷിം,ശിഹാബുദ്ധീൻ.കെ,
മിസ്ഹബ്.എം,മൂസാൻ.ടി.പി, 
മുഹമ്മദ്‌.കെ.പി,ഹംസക്കുട്ടി,
ഉമൈർ.കെ.ആർ,മുജീബ്.കെ,
ഫൈസൽ.എ.സി 
എന്നിവർ സംബന്ധിച്ചു.
എ.പി.റസാഖ് സ്വാഗതവും വി.ഉമ്മർകുട്ടി നന്ദിയും പറഞ്ഞു