ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചിത്വ പ്രവർത്തനം ആരംഭിച്ചു 
ഇരിക്കൂർ : ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചിത്വ പ്രവർത്തനം  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. രേഷ്മ അധ്യക്ഷത വഹിക്കുകയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ ഭരണസമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾഎന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.രാജേശ്വരി സ്വാഗതവും ശുചിത്വ ചാർജ് ഓഫീസർ എം.ഷാജി നന്ദിയും പറഞ്ഞു. ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടും പരിസരപ്രദേശങ്ങളും ശുചീകരിച്ച പ്രവർത്തിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ മേഖലകളായി നേതൃത്വം നൽകി.