NMMS പരീക്ഷയിൽ സഫൽ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മികച്ച വിജയം


ഇരിക്കൂർ : എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിൽ നടത്തുന്ന NMMS പരീക്ഷയിൽ സഫൽ ഫൗണ്ടേഷനു കീഴിൽ പരിശീലനം നേടിയ 36 വിദ്യാർത്ഥികളിൽ 33 പേർ യോഗ്യത നേടി.അതിൽ 6 പേർ സ്കോളർഷിപ്പിനും അർഹത നേടുകയുണ്ടായി.

ഇരിക്കൂറിന്റെയും പരിസര പ്രദേശങ്ങളിലേയും വിദ്യാഭ്യാസ - തൊഴിൽ മേഖലകളിലെ ഉന്നമനം ലക്ഷ്യമാക്കി ഈ മേഖലയിലെ സേവന സന്നദ്ധരായ അധ്യാപകരും , സർക്കാർ ജീവനക്കാരും , പ്രഫഷണൽസും ചേർന്നു രൂപീകരിച്ച ഒരു വിദ്യാഭ്യാസ സന്നദ്ധ സേവന കൂട്ടായ്മയാണ് സഫൽ ഫൗണ്ടേഷൻ .
 NMMS ന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആറ് മാസത്തോളം സംസ്ഥാനതല റിസോഴ്സ് അധ്യാപകരെ പങ്കെടുപ്പിച്ച് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ, ഓൺലൈൻ പരീക്ഷകൾ, മെൻ്ററിങ്, മാതൃകാ പരീക്ഷ എന്നിവയും സഫലിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. രക്ഷിതാകൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി
 കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന കാലയളവിൽ വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും വേണ്ടി വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സഫലിൻ്റെ മുഴുവൻ പദ്ധതികളും സൗജന്യമായാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നത്. 
 
മെയ് 12, 13 തിയ്യതികളിൽ നടക്കുന്ന സഫൽ കരിയർ എക്സ്പോയിൽ വെച്ച് വിജയികളെ ആദരിക്കുമെന്ന് ചെയർമാൻ ഡോ.അസീം, അറിയിച്ചു