ഇരിക്കൂർ നൂർ ജുമാ മസ്ജിദിന് മയ്യിത്ത് പരിപാലനത്തിനുള്ള ടെന്റും കുളിപ്പിക്കാനുള്ള ബെഡും കൈമാറി

ഇരിക്കൂർ : ഇഗാസ ചാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇരിക്കൂർ നൂർ ജുമാ മസ്ജിദിലേക്ക് മയ്യിത്ത് പരിപാലനത്തിന് ആവശ്യമായ ടെൻറ്റും,ബെഡും കൈമാറി.നൂർ മസ്ജിദ് ഖത്വീബ് ഷക്കീർ ഹൈതമി,അബൂബക്കർ ഹാജി, ഷിഹാബുദീൻ എന്നിവരുടെ സാനിധ്യത്തിൽ ഇഗാസ കമ്മിറ്റി അംഗങ്ങളായ കെ.മൻസൂർ, സി.വി ഹാഷിർ, കെ.ഷംസുദ്ദീൻ, പി.ഷഫീർ, സി.റാഷിദ്, പി.ആർ അർഷാദ്,പി.കെ അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു