നാളെ കുടിവെള്ള വിതരണം മുടങ്ങും
ഇരിക്കൂർ : കെഎസ്ഇബിയുടെ 33കെവി മട്ടന്നൂർ കുയിലൂർ ഒഎച്ച് ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി കുയിലൂരിലെ ജിക്ക ഇൻടേക് വെൽ, പടിയൂർ ശുദ്ധീകരണ ശാല, ഇൻടേക് വെൽ എന്നിവിടങ്ങളിൽ പമ്പിങ് തടസപ്പെടുന്നതിനാൽ ഇരിക്കൂർ, പടിയൂർ, മലപ്പട്ടം, എന്നീ പഞ്ചായത്തുകളിലും, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലും 20.04.2024 തീയ്യതിയിൽ കുടിവെള്ള വിതരണം മുടങ്ങുന്നതാണ്. മാന്യ ഉപഭോക്താക്കൾ ഇതുമായി സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു