മദ്റസ പ്രവേശനോൽസവം
ഇരിക്കൂർ : നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ബ്ലാത്തൂർ തർബിയത്തുൽ ഉലൂം മദ്റസയിൽ പ്രവേശനോൽസവം നടന്നു. മഹല്ല് പ്രസിഡൻ്റ് കെ.കെ അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. ധാർമ്മിക മൂല്യങ്ങളിലും മതസൗഹാർദ്ദത്തിലുമൂന്നിയ പാഠ്യപദ്ധതികളാണ് മദ്രസകളിൽ നൽകപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവാഗതകർക്കുള്ള പുസ്തക വിതരണവും അദ്ദേഹം നടത്തി .കണ്ണൂർ ജില്ല എസ്കെ.എസ്ബി.വി സംഘടിപ്പിച്ച റമളാൻ ടാലൻ്റ് എക്സാമിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്വദർ മുഅല്ലിം സി. മുനീർ ബാഖവി നിർവ്വഹിച്ചു
ഖത്തീബ് മൊയ്തീൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അൽത്താഫ് അർഷദി, ലത്തീഫ് മൗലവി, ആസിഫ് ദാരിമി, എൻ.വി ശറഫുദ്ദീൻ,കെ.മേമി ഹാജി, എ.സി ഫൈസൽ എന്നിവർ
സംസാരിച്ചു
0 Comments