ജിസിസി കെഎംസിസി ഇരിക്കൂർ മുസാബഖ സീസൺ-6 ഗ്രാന്റ് ഫിനാലെ സമാപിച്ചു 


ഇരിക്കൂർ : ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ റമളാനിൽ വർഷം തോറും നടത്താറുള്ള ഖുർആൻ പാരായണ മത്സരത്തിന്റെ മുസാബഖ(സീസൺ-6) സമാപിച്ചു.  

പ്രായപരിധിയില്ലാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല ഖുർആൻ പാരായണ മത്സരം ജില്ലയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ മത്സരാർത്ഥികൾ പങ്കെടുത്ത് കൊണ്ട് ശ്രദ്ധയാകർഷിച്ചു.
പൂർണ്ണമായും ഓൺലൈനിൽ സംഘടിപ്പിച്ച സ്ത്രീ വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ ജില്ലയിലെ നൂറ് കണക്കിന് പ്രഗത്ഭരായ വനിതകൾ പങ്കെടുത്ത ഓഡിഷൻ റൗണ്ട് മത്സരത്തിൽ 20 മത്സരാർത്ഥികളെ ഫൈനലിലേക്ക് തെരഞ്ഞെടുത്ത് അതിൽ നിന്ന് വിജയികളെ കണ്ടെത്തി.
ലിയാന.എ.കെ തലശ്ശേരി, ഷിറിൻ ഷഹാന പുതിയതെരു, ഹബീബ.എം.എം. മുണ്ടേരി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് കാനത്തിൽ മുഹമ്മദ്‌ മുസ്‌ലിയാർ സ്മാരക പ്രൈസ് മണി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10000/-, 5000/-, 3000/- രൂപയും പ്രശസ്തി പത്രവും കൈമാറി.

നൂറ് കണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത പുരുഷ വിഭാഗം മത്സരത്തിൽ ഓഡിഷൻ റൗണ്ട് മത്സരത്തിലൂടെ പ്രഗത്ഭരായ 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുകയും ഇരിക്കൂറിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ വെച്ച് വിജയികളെ കണ്ടെത്തുകയും ചെയ്തു.
അലി ഹസ്സൻ ഹനീഫി, റാഷിദ്‌ ഇർഫാനി, നജാഹ് എടക്കാട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് കുണ്ടന്റവിട മുഹമ്മദ്‌ സ്മാരക പ്രൈസ് മണിയായ 25000,15000,10000 രൂപയും പ്രശസ്തി പത്രവും കൈമാറി.

പ്രഗത്ഭ പ്രാസംഗികനും പണ്ഡിതനുമായ ഉസ്താദ് സിറാജുദ്ധീൻ അൽഖാസിമി പത്തനാപുരവും, ശക്കീർ ഹൈത്തമി കീച്ചേരിയും മുഖ്യാതിഥികളായി പങ്കെടുത്തു

ഉദ്ഘാടന സെഷൻ എം.പി.ഹനീഫയുടെ അധ്യക്ഷതയിൽ ഇരിക്കൂർ മഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാതല ഖുർആൻ പാരായണ മത്സരത്തിലെ പുരുഷ,വനിതാ വിഭാഗം വിജയികൾക്ക് സിറാജ്ജുദ്ധീൻ അൽഖാസിമി പത്തനാപുരം, എം.ഉമ്മർ, എം.പി.അഷ്‌റഫ്, ടി.പി.ഫാത്തിമ, സുലൈഖ ടീച്ചർ, നസിയത്ത് ടീച്ചർ എന്നിവർ സമ്മാനദാനങ്ങൾ നിർവഹിച്ചു.

സമാപന സെഷൻ കെ.മുഹമ്മദ്‌ അഷ്‌റഫ് ഹാജിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ.മുഹമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വെച്ച് ജിസിസി കെഎംസിസി മെമ്പർമാർക്കും മെമ്പർമാരുടെ മക്കൾക്കും സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ, കെ.ടി.നസീർ, കെ.പി.മൊയ്ദീൻകുഞ്ഞി മാസ്റ്റർ,കെ.പി.അബ്ദുള്ള, കെ.ഗഫൂർ ഹാജി 
നിസ്‌താർ കീത്തടത്ത്, 
ശിഹാബുദ്ധീൻ പള്ളിപ്പാത്ത്, വി.ഉമ്മർകുട്ടി,ടി.സി.റിയാസ്,
എം.സി.അഷ്‌റഫ്,
ടി.പി. ഹസീബ്,വി.സി.ജുനൈർ, മുനീർ കുന്നത്ത്, നൗഷാദ് മാസ്റ്റർ,
അഫ്സൽ,ശിഹാബുദ്ധീൻ കിണാക്കൂൽ, കെ.ആർ.അബ്ദുൾസലാം, കെ.വി നൗഷാദ്, ടി.ഫൈസൽ, അബ്ദുൾ ഗനി, കെ.പി.മുഹമ്മദ്‌, ജാഫർ ഷാ,സി.വി.ഷുഹൈബ്, കബീർ, എന്നിവർ പ്രസംഗിച്ചു.

എൻ.ശിഹാബുദ്ധീൻ സ്വാഗതവും യു.പി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.