ജില്ലയിലെ എല്ലാ ടൂറിസ്റ്റ് ഡ്രൈവേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താർ ശ്രദ്ധേയമായി
ഇരിക്കൂർ : ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്‌സ്&ഓണേഴ്‌സ് നടത്തിയ കണ്ണൂർ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് ഡൈവേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താർ ശ്രദ്ധേയമായി. ജില്ലയിലെ മുഴുവൻ ഡ്രൈവേഴ്‌സിനെയും വാട്സപ് വഴി ക്ഷണിചാണ് ഇഫ്താർ നടത്തിയത്‌.ഇരിക്കൂർ പെരുവളത്ത് പറമ്പ് മൈദോസ്ത് ഗ്രൗണ്ടിൽ നടത്തിയ ഇഫ്താർ മീറ്റിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 400 ഓളം ടൂറിസ്റ്റ് ഡ്രൈവർമാർ പങ്കെടുത്തു.
 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.റിയാസ്, ഇരിക്കൂർ എസ്.ഐ സന്തോഷ് മോൻ, കോൺസ്റ്റബിൾ പ്രഭാകരൻ എന്നിവർ സംസാരിച്ചു.