ഇരിക്കൂർ : ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരിക്കൂർ മണ്ഡലത്തിലെ 3500 കുടുംബങ്ങൾക്കുള്ള റംസാൻ വിഷു കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വക്കറ്റ് സജീവ് ജോസഫിന്റെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് നിർവഹിച്ചു. കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.കെ. ഷഫീഖ് അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി ബേബി തൊലാനി,ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് എ.ജെ. ജോസഫ്, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ.ആർ. അബ്ദുൽ ഖാദർ, കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡണ്ട് എ.പി. ലത്തീഫ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ.കെ. സന്ധ്യ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.കോമള,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.സുപ്രിയ, ഓവർസീസ് കോൺഗ്രസ് സെക്രട്ടറി കെ.ടി. അയ്യൂബ്, കോൺഗ്രസ് മുതിർന്ന നേതാവ് വാഹിദ് ഹാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.ടി. ഷബീർ, കെഎസ്യു മണ്ഡലം പ്രസിഡണ്ട് ടി.നഹീൽ, എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
കോൺഗ്രസ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ആർ.പി. നാസർ സ്വാഗതവും കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.പി. നസീമ നന്ദിയും പറഞ്ഞു

0 Comments