ഇരിക്കൂർ : ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷത്തോളമായി നടത്തി വരുന്ന "അലിവ്" (ഇ.അഹമ്മദ് സാഹിബ് സ്മാരക) സാന്ത്വന പദ്ധതിയുടെ ഭാഗമായുള്ള
സൗജന്യ മരുന്ന് വിതരണത്തിന്റെ
മാർച്ച് മാസ വിതരണോദ്‌ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ജിസിസി കെഎംസിസി സബ് വിംഗ് കൺവീനർ കെ.ആർ.അബ്ദുൾ സലാമിന് കൈമാറി നിർവഹിച്ചു.ജിസിസി കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ എം.പി. ഹനീഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി
സി.കെ.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരള പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇരിക്കൂർ ജിസിസി കെഎംസിസി കൺവീനർ കൂടിയായ യു.പി.അബ്ദുറഹ്മാന് സ്നേഹോപഹാരവും
90കെജി വിഭാഗത്തിൽ മിസ്റ്റർ കണ്ണൂരായി തെരഞ്ഞെടുത്ത മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പള്ളിപ്പാത്ത് ബഷീറിന് അനുമോദനം നൽകിക്കൊണ്ടുള്ള മൊമെന്റോയും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.
ജിസിസി കെഎംസിസി മുസാബഖ,സീസൺ-6
കണ്ണൂർ ജില്ലാതല ഖുർആൻ പാരായണ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന മർഹൂം: കുണ്ടന്റവിട മുഹമ്മദ് സ്മാരക പ്രൈസ് മണിയുടെ ഫണ്ട് മകൻ എം.പി. അഷ്‌റഫ് ജിസിസി കെഎംസിസി ചെയർമാൻ കെ.മുഹമ്മദ് അഷ്‌റഫ് ഹാജിക്ക് കൈമാറി.
എം.ഉമ്മർ, യു.പി. അബ്ദുറഹ്മാൻ,
കെ.കെ. കുഞ്ഞിമായൻ മാസ്റ്റർ, പി.ശിഹാബുദ്ധീൻ,എ.സി. സിദ്ധീഖ്, കാസിം പേരട്ട,
കെ.വി. നൗഷാദ്, ശിഹാബുദ്ധീൻ കിണാക്കൂൽ,
ടി. ഫൈസൽ,ജാഫർ സ്വാദിഖ്,ബാസിത് പെടയങ്കോട്,
എം.സി. അഷ്‌റഫ്,വി.സി. ജുനൈർ, കെ.ശഫീഖ്,കബീർ, സി.സി. മർസൂഖ് എന്നിവർ സംസാരിച്ചു.
എൻ.ശിഹാബുദ്ധീൻ സ്വാഗതവും
വി.ഉമ്മർകുട്ടി നന്ദിയും പറഞ്ഞു.
0 Comments