മദ്റസ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി
ഇരിക്കൂർ : ഇരിക്കൂർ മേഖല സമസ്ത കോഡിനേഷൻ നടത്തുന്ന മദ്റസ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി. മദ്റസ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധിപ്പിക്കുക, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് പരിശോധിക്കുക, മാനേജ്മെന്റുമായി മുഖാമുഖം നടത്തി മദ്റസകൾ സജീവമാക്കുക, ക്ലാസുകൾ വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പരിപാടിയിൽ ചെയർമാൻ അബ്ദുസ്സലാം അൻസ്വരി അധ്യക്ഷത വഹിച്ചു. നന്തി ദാറുസ്സലാം ആക്കാദമി പ്രിൻസിപ്പാൾ മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദൽ മഷ്ഹൂർ ആറ്റ ക്കോയ തങ്ങൾ നസീഹത്ത് നടത്തി. സ്വാലിഹ് ആയിപ്പുഴ, എം.പി. ജലീൽ, കെ.മൻസൂർ മാസ്റ്റർ, പി.മുസ്തഫ മൗലവി, കെ.സഹീദ്, സി.എഛ്. മുസ്തഫ അമാനി, പി.ശംസുദ്ധീൻ മാസ്റ്റർ, പി.അംജദ്അലി, സി.പി. നൗഷാദ് മാസ്റ്റർ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, എൻ.പി. എറമുള്ളാൻ എന്നിവർ പ്രസംഗിച്ചു