ഇരിക്കൂർ : ഇരിക്കൂർ കുളങ്ങരപള്ളിക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം.
ശ്രീകണ്ഠാപുരം മാർക്കറ്റിലെ ബീഫ് സെൻ്ററിൽ ജോലി ചെയ്യുന്ന ആദമിന്റെ ഭാര്യ പെരുവളത്ത് പറമ്പ് അയ്യകത്ത് പുരയിൽ ത്വാഹിറ (51) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇരിക്കൂറിലുള്ള ജില്ലാ ബാങ്കിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ ഇരിക്കൂർ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി ബുള്ളറ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിന്റെ സൈഡിലൂടെ പോകുകയായിരുന്ന ബൈക്കിൽ തട്ടുകയും ലോറിയുടെ ടയർ കയറി ഇറങ്ങുകയുംചെയ്തു. സംഭവസ്ഥലത്ത് വെച്ച് യുവതി മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന ഭർത്താവിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മക്കൾ : അൻഷാദ്,അൻഷീർ (ഇരുവരും സൗദി),അൻഷിദ, മരുമക്കൾ : മുഹ്സിന (പെടയങ്കോട്), ജംഷീന, ശഫീഖ് (നെടിയെങ്ങ), സഹോദരങ്ങൾ : ഫാത്തിമ, ഖദീജ, യൂനുസ്, മറിയം
പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ പെരുവളത്ത് പറമ്പിലെ വീട്ടിൽ പൊതുദർശനവും തുടർന്ന് ശ്രീകണ്ഠാപുരം പഴയങ്ങാടി ജുമാ മസ്ജിദിൽ കബറടക്കും
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments