ജിസിസി കെഎംസിസി ഇരിക്കൂർ, സൗജന്യ മരുന്ന് വിതരണോദ്ഘാടനവും അനുസ്മരണവും 

ഇരിക്കൂർ : ജിസിസി കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ഇ.അഹമ്മദ് സാഹിബ്‌, വി.കുട്ട്യാലി സാഹിബ്‌, എ.പി.ശാദുലി സാഹിബ്‌ അനുസ്മരണവും സൗജന്യ മരുന്ന് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കരീം ചേലേരി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് കൊണ്ട് ഇ.അഹമ്മദ് സാഹിബ്‌ അനുസ്മരണ പ്രഭാഷണം നടത്തി.ജിസിസി കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ആറ് വർഷത്തോളമായി നടത്തി വരുന്ന അലിവ് (ഇ.അഹമ്മദ് സാഹിബ്‌ സ്മാരക സാന്ത്വന പദ്ധതി)യുടെ ഭാഗമായുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഫെബ്രുവരി മാസ വിതരണോദ്ഘാടനം കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ ജിസിസി കെഎംസിസി ഒമാൻ ചാപ്റ്റർ രക്ഷാധികാരി എ.സി.സിദ്ധീഖ് കൈമാറി നിർവഹിച്ചു.
കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഡ്വ:എസ്.മുഹമ്മദ്‌ വി.കുട്ട്യാലി അനുസ്മരണ പ്രഭാഷണവും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം കെ.പി. അസീസ് മാസ്റ്റർ എ.പി.ശാദുലി അനുസ്മരണ പ്രഭാഷണവും നടത്തി.

കണ്ണൂർ മേയറായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് നേതാവ് മുസ്‌ലിഹ് മഠത്തിലിന് ഇരിക്കൂർ ജിസിസി കെഎംസിസിയുടെ സ്നേഹാദര മൊമെന്റോ ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എം.ഉമ്മർ ഖത്തർ കേരള ഇസ്ലാമിക്‌ സെന്റർ സംഘടിപ്പിച്ച മുസാബഖ സ്റ്റുഡന്റ്സ് ഫെസ്റ്റിൽ ഹിഫ്ളുൽ ഖുർആൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമത്തു നാഫിഹക്കുള്ള അവാർഡ് ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.പി. ഫാത്തിമയും കൈമാറി.കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിലിനെ ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി യു.പി. അബ്ദുറഹ്മാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

  എംഎസ്എഫ് ആയിപ്പുഴ ശാഖ കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ജിസിസി കെഎംസിസിയുടെ ഫണ്ട് ആയിപ്പുഴ ശാഖ കമ്മിറ്റിക്ക് ജിസിസി കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ്‌ ഷിഹാബുദ്ധീൻ പള്ളിപ്പാത്ത് കൈമാറി.കെ.ടി. നസീർ, 
കെ.പി. മൊയ്ദീൻ കുഞ്ഞി മാസ്റ്റർ,കെ.പി. അബ്ദുള്ള,
കെ.ഗഫൂർ ഹാജി, പി.ശംസുദ്ധീൻ,കുഞ്ഞിമായൻ മാസ്റ്റർ, കെ.ടി. അനസ്, സുലൈഖ ടീച്ചർ,സി.വി.എൻ. യാസിറ ടീച്ചർ,
ടി.സി.നസിയത്ത്, പി.പി. ഷുക്കൂർ,എം.പി. അഷ്‌റഫ്, 
ടി.സി. റിയാസ്,എം.സി. അഷ്‌റഫ്‌,കെ.ശഫീഖ്,ടി.ഫൈസൽ, കാസിം പേരട്ട,വി.മുനീർ എന്നിവർ സംസാരിച്ചു.
എൻ.ശിഹാബുദ്ധീൻ സ്വാഗതവും എം.പി. സിദ്ധീഖ് നന്ദിയും പറഞ്ഞു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913