ഇരിക്കൂർ : വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ വെള്ളം ഒഴിച്ചു കൊണ്ടിരിക്കെ വിഷപ്പാമ്പ് കയ്യിൽ കൊത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു.ഇരിക്കൂർ ചൂളിയാട് ബൈത്തുൽ ഇസ്സയിൽ പി.പി മമ്മുവിന്റെയും കെ.കെ കദീജയുടെയും മകൾ കെ.കെ. ജമീല (47) യാണ് മരണപ്പെട്ടത്. ഉംറ നിർവഹിച്ച് നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ഈ അപകടം സംഭവിച്ചത്.
ജനുവരി 27 ന് വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ വെള്ളം ഒഴിച്ചു കൊണ്ടിരിക്കെയായിരുന്നു വിഷപ്പാമ്പ് കയ്യിൽ കൊത്തിയത്. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മരണപെട്ടത്.
മലപ്പട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കമ്പിൽ സ്വദേശി കരിയിൽ ശാദുലിയുടെ ഭാര്യയാണ്.മക്കൾ : ജസീല (വനിതാലീഗ്,മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറി),ജൗഹർ (കെഎംസിസി സൗദി),ജാസ്മിൻ,മരുമക്കൾ : എം.പി. ലത്തീഫ്
(സൗദി), സാജിന ബ്ലാത്തൂർ, ഇസ്മായിൽ പെരുവളത്ത്പറമ്പ് (ഒമാൻ),സഹോദരങ്ങൾ:കെ.കെ. അബൂബക്കർ, കെ.കെ. ഹസ്സൻ, കെ.കെ. മറിയം.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി, ജില്ലാ സെക്രട്ടറി സി.കെ. മുഹമ്മദ്,മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടപ്പയിൽ, ട്രഷറർ അസൈനാർ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ, മുൻ പ്രസിഡന്റ് ടി.സി. നസിയത്ത് ടീച്ചർ, മുസ്‌ലിം ലീഗ് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ്
ടി.പി. മുഹമ്മദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ എന്നിവർ യുവതിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി
0 Comments