ഇരിക്കൂർ : ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ്ക്രോസ് സി ലെവൽ ഉപജില്ലാ ക്യാമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇരിക്കൂറിൽ സംഘടിപ്പിച്ചു. ജെ.ആർ സി കണ്ണൂർ ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക വി.സി. ശൈലജ അധ്യക്ഷത വഹിച്ചു. ആരോഗ്യം, സേവനം, സൗഹൃദം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്യാമ്പിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് ,പടവുകൾ ചുവടുകൾ മോട്ടിവേഷൻ ക്ലാസ് , ആടാൻ പാടാം എന്നീ സെഷനുകൾ നടന്നു. ഇരിക്കൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. രഞ്ജിത്ത്കുമാർ, കെ.പി. സുനിൽകുമാർ,സജീവൻ കുയിലൂര്‍ എന്നിവർ ക്ലാസുകൾ നയിച്ചു.ജെ.ആർ.സി ഇരിക്കൂർ ഉപജില്ലാ കോഡിനേറ്റർ ടി.വത്സലൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ. അബ്ദുള്ള ഹാജി, ടി.സുനിൽകുമാർ, വി.വി. സുനേഷ്, ബിബിൻ അലക്സ് , വി.രമ്യ എന്നിവർ സംസാരിച്ചു.ഇരിക്കൂർ ഉപജില്ല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ ജിഎച്ച്എസ്എസ് ഇരിക്കൂറിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
0 Comments