അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ 
ഇരിക്കൂർ :
അറബിക് അക്കാദമിക്ക് ടീച്ചേഴ്സ് കോംപ്ലക്സിന്റെ (എടിസി) കീഴിൽ കണ്ണൂർ ജില്ലയിലെ 15 ഉപജില്ലകളിൽ വിവിധ സെന്ററുകളിൽ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു. എൽപി, യുപി,എച്ച്എസ് വിഭാഗങ്ങളിൽ സ്കൂൾതല സ്ക്രീനിംഗിൽ യോഗ്യത നേടിയ വിദ്യാർത്ഥികളാണ് അൽമാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ എഴുതിയത്.

ഇരിക്കൂർ ഉപജില്ലയിൽ ജിഎച്ച്എസ്എസ് ഇരിക്കൂർ, ശ്രീകണ്ഠാപുരം മാപ്പിള എല്‍.പി സ്കൂൾ എന്നീ സെന്ററുകളിൽ 186 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.

ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷയുടെ ആമുഖ സെഷൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. സുലൈഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗവ എച്ച്എസ്എസ് പ്രധാനധ്യാപിക സി.വി. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. അറബിക് ടീച്ചേഴ്സ് അക്കാദമിക്ക് കോംപ്ലക്സ് സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി, ആർ.കെ. ഹരീന്ദ്രനാഥൻ, ഇബ്രാഹിംകുട്ടി മൊട്ടമ്മൽ, കെ.പി. അസ്ലം, പി.ഹാരിസ്, കെ.എ അബ്ദുല്ല, സുനിൽകുമാർ, വത്സലൻ എന്നിവർ സംസാരിച്ചു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913