ഇരിക്കൂർ : ഇരിക്കൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷതയിൽ മിഷൻ 2024 ശിൽപശാല സംഘടിപ്പിച്ചു.ഇരിക്കൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷഫീഖ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ ജോസഫ്, മൈനോരിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ അബ്ദുൾ കാദർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി ജോസഫ്,ഡിസിസി ചുമതല്ലയുള്ള കുഞ്ഞി മൊയ്ദീൻ എന്നിവർ ആശംസ അറിയിച്ചു. കെപിസിസി അംഗം ലിസി ജോസഫ് പഠന ക്ലാസിന് നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ആർ.പി നാസർ സ്വാഗതവും ശിൽപ്പ ശാല ഡയരക്ടർ കെ.ടി ശംസുദ്ധീൻ നന്ദിയും പറഞ്ഞു
0 Comments