ഇരിക്കൂറിൽ വളർത്തു കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു
 ഇരിക്കൂർ : ഇരിക്കൂർ കമാലിയ സ്കൂളിന് സമീപത്ത് താമസിക്കുന്ന വ്യാപാര വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് പ്രസിഡന്റുമായ സി.എച്ച്. സക്കരിയ ഹാജിയുടെ മുപ്പതോളം വരുന്ന വളർത്തു കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വീടിനുമുന്നിൽ സ്ഥാപിച്ചിരുന്ന കൂട് തകർത്തതിനുശേഷം കോഴികളെ മുഴുവൻ രക്തം ഊറ്റിക്കുടിച്ച് അജ്ഞാത ജീവി കടന്നു പോവുകയായിരുന്നു. 35000 രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. ജീവിയെ ഇതുവരെ കണ്ടെത്താത്തതിനാൽ പരിസരവാസികൾ ഭയാശങ്കയിലാണ്. കുറേ കോഴികൾ അവശ നിലയിലാണ്.ഏറെ കാലമായി വളർത്തു കോഴികളെ വളർത്തുന്ന വ്യക്തിയാണ് സക്കരിയ ഹാജി.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913