ധനുപ്പത്ത് അനുഭവക്കുറിപ്പ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു
ഇരിക്കൂർ : യുഎഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി "ധനുപത്ത് 2023 "ഫാമിലി സംഗമത്തിനോടനുബന്ധിച്ച് നടത്തിയ ധനുപ്പത്ത് അനുഭവക്കുറിപ്പ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഫാറൂഖ്‌ കായക്കൂൽ ഒന്നാം സ്ഥാനവും പി.കെ. ഫസ്ന രണ്ടാം സ്ഥാനവും കെ.പി. മുഹമ്മദ്‌, മുഹമ്മദ്‌ മാരോൻ ആറളം, കെ.മുഹമ്മദ്‌ മൂന്നാം സ്ഥാനവും നേടി. ഇരിക്കൂർ യുഎഇ കമ്മിറ്റി സെക്രട്ടറി സി.എച്ച്. സിയാദ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് നസിയത്ത് ടീച്ചർ ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. കമാൽ റഫീഖ്, മുഹമ്മദ്‌ ആറളം, കാസിം എന്നിവർ സംസാരിച്ചു.
യുഎഇ ഇരിക്കൂർ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.പി. സിദ്ദീഖ് സ്വാഗതവും സിദ്ദീഖ് നാരോത്ത് നന്ദിയും പറഞ്ഞു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913