ഇരിക്കൂർ പുഴയുടെ മനോഹര തീരം ഫോട്ടോ ഷൂട്ടുകാരുടെ ആകർഷണ കേന്ദ്രമാകുന്നു
ഇരിക്കൂർ: ഇരിക്കൂർ പുഴയും അതിൻ്റെ ചുറ്റുമുള്ള പ്രകൃതി രമണീയതയും ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ട കേന്ദ്രമാകുന്നു.


ഇരിക്കൂറിലുള്ളവരും പുറത്തുള്ളവരും കല്യാണ ഷൂട്ടുകൾക്ക് വേണ്ടി നിരന്തരം എത്തി കൊണ്ടിരിക്കുകയാണ്. ഡിസംബറിൻ്റെ മഞ്ഞുവീഴ്ചയും കോടയിറക്കവും പുഴയെ സ്വർഗ്ഗതുല്യമാകുന്നു. ഈ കാഴ്ച ഫ്രൈമുകളിലാക്കുന്നതിനാണ് പലരും ഇവിടെയെത്തുന്നത്. കല്യാണ ആൽബങ്ങൾക്ക് വേണ്ടി വീഡിയോ പകർത്തുന്നതിനാണ് അധികപേരും എത്തുന്നത്.അധികം താഴ്ചയില്ലാത്ത വെള്ളവും വിശാലമായ കരയും ചുറ്റുവട്ടമുള്ള പച്ചപ്പും ക്യാമറ ഫ്രൈമുകൾക്ക് നിറഞ്ഞ ചാരുത നൽകുന്നു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913