ഇരിക്കൂർ : കൂരാരി നാലാം വാർഡ് കെ.എം.എച്ച് റോഡിന്റെ തകർന്ന ഭാഗം പുനർനിർമ്മിക്കാൻ നടത്തിയ സമരം ഒടുവിൽ വിജയം കണ്ടു. പ്രദേശവാസിയായ മുഹമ്മദ് അമീൻ ഒന്നര വർഷം മുമ്പ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലും കണ്ണൂർ മഹാത്മാഗാന്ധി എൻആർഇജിഎസിൽ (ഓംബുഡ്സ്മാൻ) നിന്നും നേടിയ അനുകൂല ഉത്തരവാണ് നടപ്പിലായത്.നേരത്തെ ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്ന വാർത്ത മാധ്യമം നൽകിയിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പഞ്ചായത്തും ചേർന്ന് പുഴമാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കയറിയിറങ്ങിയാണ് റോഡ് തകർന്നത്.കെ.എം.എച്ച് റോഡ് പണിയിൽ അഴിമതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വിജിലൻസിനും കളക്ടർക്കും പരാതി കൊടുത്തതിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.ഓംബുഡ്സ്മാൻ കെ.എം രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെ.എം.എച്ച് റോഡ് പ്രവൃത്തിയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments