ഇരിക്കൂർ : ഇരിക്കൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവ് ഉടൻ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎംഒ ഡോക്ടർ പിയൂഷ് അറിയിച്ചു.ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെ തുടർന്ന് കിടത്തി ചികിത്സയും സായാഹ്ന പരിശോധനയും നിലച്ചത് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമയുടെ നേതൃത്വത്തിൽ ഡിഎംഒയെ കണ്ട് ചർച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് മാസമായി അടഞ്ഞു കിടക്കുന്ന ദന്തൽ വിഭാഗവും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എൻ.കെ സുലൈഖ, വികസനകാര്യ ചെയർപേഴ്സൺ എൻ.കെ.കെ മുഫീദ എന്നിവർ സംബന്ധിച്ചു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments