ഇരിക്കൂർ :കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ഗൾഫ് മാധ്യമം ചീഫ് എഡിറ്ററും ഇൻസാഫ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഫജറുൽ സാദിഖ് അധ്യക്ഷത വഹിച്ചു .ഫ്ലവേഴ്‌സ് ടോപ് സിംഗർ ഫൈനലിസ്റ്റ് സിദ്നാൻ താജ് പിനാക്കിൾ ഗാല വാർഷികാഘോഷ പരിപാടി പാട്ടു പാടിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.അബ്ദുൽ ജബ്ബാർ കൂരാരി രചിച്ച ഹദീസ് കഥകൾ, സ്കൂൾ പ്രോസ്‌പെക്ടസ് എന്നിവയുടെ പ്രകാശനം വി.കെ. ഹംസ അബ്ബാസ് നിർവഹിച്ചു.ഹൊറൈസൺ ബുള്ളറ്റിൻ ഇൻസാഫ് ചാരിറ്റബിൾ വൈസ് ചെയർമാൻ യു.പി. സിദ്ധീഖ് സ്കൂൾ ലീഡർ സന ജാസ്മിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ എൻ.പി. ഷബീർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.മാനേജർ കെ.പി. ഹാരിസ്, പി.ടി.എ പ്രസിഡന്റ് നൗഫൽ ചാലിൽ, കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ, ജബ്ബാർഹാജി കൂരാരി,കെ.ഗഫൂർ ഹാജി, കെ.പി. ഇബ്രാഹിം,എൽ.കെ സുറൂർ റഹ്മാൻ, എൻ.എം ഷഫീഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്കൂളിൽ ഉയർന്ന വിജയം കൈവരിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ വിരുന്നും അരങ്ങേറി.സ്കൂൾ വൈസ് പ്രിൻസിപ്പൽ സുധീഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ സജീവൻ നന്ദിയും പറഞ്ഞു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments