ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യയുടെ ഇൻസ്റ്റിട്യൂഷൻ പുരസ്കാരവും ഗോൾഡ്‌ മെഡലും ഡോ അസീം കീത്തടത്തിന് 
ഇരിക്കൂർ : ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യയുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്റ്റിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ്‌ മെഡലിനും കാസറഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ ഇരിക്കൂർ പെരുവളത്ത്പറമ്പിലെ പരേതനായ കെ.വി മൊയ്തീൻ കുട്ടിയുടെയും റിട്ടയേർഡ് ജമീല ടീച്ചർ എന്നിവരുടെ മകൻ
ഡോ അസീം കീത്തടത്ത് അർഹനായി. 
മധ്യപ്രദേശിലെ ജബല്പൂരിൽ നടന്ന 38മത് ഇന്ത്യൻ എൻജിനീയറിങ് കോണ്ഗ്രെസ്സിൽ വെച്ചു മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി രാജേഷ് ശുക്ല അവാർഡ് സമ്മാനിച്ചു. ഇൻഡ്യ ഗവണ്മെന്റ മുൻ സെക്രട്ടറി യു പി സിംഗ് ഐഎ എസ് സന്നിഹിതനായിരുന്നു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913