ഇരിക്കൂർ ജിസിസി കെഎംസിസി സൗജന്യ മരുന്ന് വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ആദരവും നൽകി

ഇരിക്കൂർ: ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷത്തോളമായി നടത്തി വരുന്ന "അലിവ്" (ഇ.അഹമ്മദ് സാഹിബ്‌ സ്മാരക) സാന്ത്വന പദ്ധതിയുടെ ഭാഗമായുള്ള 
സൗജന്യ മരുന്ന് വിതരണത്തിന്റെ 
ഡിസംബർ മാസ വിതരണോദ്‌ഘാടനം ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.പി.ഫാത്തിമ ജിസിസി കെഎംസിസി രക്ഷാധികാരി
പി.പി.ഷുക്കൂറിന് കൈമാറി നിർവഹിച്ചു.ജിസിസി കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ കെ.മുഹമ്മദ്‌ അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ചെയർമാൻ കെ.കെ.സത്താർ ഹാജി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് പുതുതായി തെരഞ്ഞെടുത്ത ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌
ടി.പി.ഫാത്തിമയെ ഷാൾ അണിയിച്ച് കൊണ്ട് ജിസിസി കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ്‌ പി.ശിഹാബുദ്ധീൻ സ്വീകരിച്ചു.

മൂന്ന് വർഷത്തോളം ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സ്തുത്യർഹമായ സേവനം കാഴ്ച വെച്ച ടി.സി. നസിയത്ത് ടീച്ചർക്ക് ജിസിസി കെഎംസിസി ഉപാധ്യക്ഷൻ എം.പി. സിദ്ധീഖ് മൊമെന്റോ നൽകി ആദരിച്ചു...

പി.കെ.ഷംസുദ്ധീൻ,എം.പി.ഹനീഫ,യു.പി.അബ്ദുറഹ്മാൻ,
ടി.സി റിയാസ്,
എം.സി.അഷ്‌റഫ്‌,
കെ.ശഫീഖ്,സുലൈഖ ടീച്ചർ,മുഫീദ,
വി.സി.ജുനൈർ എന്നിവർ സംസാരിച്ചു.
എൻ.ശിഹാബുദ്ധീൻ സ്വാഗതവും
പി.കെ ഹനീഫ നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913