ഇൻസൈറ്റ് ഇരിക്കൂർ മഹല്ല് എമ്പവർമെന്റ് പ്രോഗ്രാമിന് തുടക്കം

ഇരിക്കൂർ : ഇരിക്കൂറിന്റെ സമഗ്ര വികസനത്തിനായി രൂപീകരിച്ച ഇരിക്കൂർ മഹല്ല് മുസ്ലിം കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻസൈറ്റ് ഇരിക്കൂർ മഹല്ല് എമ്പവർമെന്റ് പ്രോഗ്രാമിന് തുടക്കമായി.ചെയർമാൻ കെ.പി അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഇരിക്കൂർ മഹല്ല് പ്രസിഡന്റ് കെ.ടി സിയാദ് ഹാജി ഉദ്ഘാടനം ചെയ്തു.കെ.ഹുസൈൻ ഹാജി ആശംസകളർപ്പിച്ച് സംസാരിച്ചു.

വളർച്ചകൾ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന ട്രെയിനിങ് സെഷന് ഭാരത് സേവക് സമാജ് നാഷണൽ ഡെവലപ്മെന്റ് ഏജൻസി പ്ലാനിങ് കൗൺസിൽ സെക്രട്ടറിയും ട്രൈനറുമായ നാസറുദ്ധീൻ ആലുങ്ങൽ നേതൃത്വം നൽകി.
 ഇരിക്കൂർ മഹല്ല് : കുടുംബം, സമൂഹം, വിദ്യാഭ്യാസം, നിലവിലെ സാഹചര്യം എന്ന വിഷയത്തിൽ കെ പി.അബ്ദുൽ അസീസ് മാസ്റ്റർ സംസാരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ്‌ തല ചർച്ചയ്ക്ക് പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ബി.ഫജറു സാദിഖ് നേതൃത്വം നൽകി.ഇരിക്കൂർ മഹല്ല് മുസ്ലിം കോ-ഓർഡിനേഷൻ കമ്മറ്റി സെക്രട്ടറി പി.കെ ഷംസുദ്ദീൻ സ്വാഗതവും കൺവീനർ കെ.കെ സത്താർ ഹാജി നന്ദിയും പറഞ്ഞു.ഹാഫിദ് കെ. മുബഷിർ ഖിറാഅത്ത് നടത്തി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913