വിവരസഞ്ചയികപഞ്ചായത്ത് തല ഉദ്ഘാടനവും എന്യൂമറേറ്റർമാർക്കുള്ള പരിശീലനവും
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലാപഞ്ചായത്ത്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിവരസഞ്ചയികപഞ്ചായത്ത് തല ഉദ്ഘാടനവും എന്യൂമറേറ്റർമാർക്കുള്ള പരിശീലനവും ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു.വികസനസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മുഫീദ അധ്യക്ഷത വഹിച്ചു.
റിസെർച്ച് ഓഫീസർ ജയകുമാർ പദ്ധതി വിശദീകരണം നടത്തി.
വാർഡ് മെമ്പർമാരായ നലീഫ ടീച്ചർ,എം.പി അഷ്റഫ്, സുലൈഖ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കോഡിനേറ്റർമാരായ നൗഷാദ്, മനാഫ് എന്നിവർ ക്ലാസ്സ് അവതരണം നടത്തി.സെക്രട്ടറി എം.വി മോളി സ്വാഗതവും പി.കെ ജിതേഷ് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments