ഇരിക്കൂർ : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ആയിപ്പുഴ,കാളമ്പാറ,തുമ്പോൽ, കൂരാരി,പട്ടാന്നൂർ,മരമില്ല് എന്നീ മേഖലകളിൽ വിതരണം ചെയ്ത് കൊണ്ടിരിക്കുന്ന കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാവുന്നു. ആയിപ്പുഴ സെൻട്രൽ ജംഗ്ഷനിലെ ഓട്ടോ റിക്ഷാ ടാക്സി പരിസരത്താണ് കുടിവെള്ളം ഒഴുകി പോവുന്നത്. പൈപ്പ് പൊട്ടി ഒഴുകിതുടങ്ങിയതോടെ മിക്ക താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതായിരിക്കയാണ്.അടിയന്തിരമായി പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വകരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് യോഗം അധികൃതരോടാവശ്യപ്പെട്ടു. കെ.വി മാമു അധ്യക്ഷനായി.
കെ.മുസ്ഥഫ,ഹനീഫ,എൻ.വി അൻവർ,പി.എം കാസിം, കുന്നത്ത് മേമി ഹാജി, അയ്യുബ് കോളേരി,കെ.വി റാഷിദ്,സി.സി ഫാറൂഖ്,കെ.കെ സാജിദ്,വി.അൻവർ,സവാദ് വളപ്പിനകത്ത് എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments