ദമാമിൽ വെച്ച് കുഴഞ്ഞ് വീണ് ഇരിക്കൂർ സ്വദേശി മരണപ്പെട്ടു
ഇരിക്കൂർ : ഇരിക്കൂർ പട്ടുവം പി.സി ഹൗസിൽ പരേതരായ എ.സി അബൂബക്കർ ഹാജിയുടെയും പുതിയ പുരയിൽ ഖദീജ ഹജ്ജുമ്മയുടെയും മകൻ പി.സി ഷംസുദ്ദീൻ (48) ദമാമിൽ വെച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഭാര്യ ഖദീജ (തേർളായി), മക്കൾ ആയിഷ ( ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), സഫ്ന (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി), സഹോദരങ്ങൾ : ആയിഷ, ഹുസൈൻ, ഫാത്തിമ, റംല, മർസൂഖ്,ആസിയ, സുബൈദ, മേമി (പട്ടുവം മിനി സൂപ്പർ മാർക്കറ്റ്).

 മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913