ടി.പി.ഫാത്തിമ വീണ്ടും ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ടി.പി.ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു ടി.സി ഇബ്രാഹിം സ്മാരക കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് ധാരണ പ്രകാരം നസിയത്ത് ടീച്ചർ രാജിവെച്ച ഒഴിവിലേക്കാണ് ടി.പി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡൻറ് പദവിയിൽ ഫാത്തിമക്ക് ഇത് രണ്ടാമൂഴമാണ്. 2005 മുതൽ ഫാത്തിമ പഞ്ചായത്തിൽ അംഗമാണ്. 2010 ൽ ടി.പി ഫാത്തിമ ഇരിക്കൂറിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു.ഏഴാം വാർഡ് (പട്ടുവത്തിൽ) നിന്നാണ് ഈ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്. 
  വനിതാലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട്,കേരള ലോക്കൽ ഗവ: മെംബേർസ് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പതിനൊന്നാം വാർഡ് മെംബർ സി.പി.എമ്മിലെ കെ.കവിതയെയാണ് പരാജയപ്പെടുത്തിയത്.ഉപജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് റീന പി മധു വരണാധികാരിയായി.

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷററും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സ്റ്റുഡൻസ് കൗൺസിൽ സെക്രട്ടറിയുമായ യു.പി അബ്ദുറഹ്മാന്റെ ഭാര്യയാണ് ഫാത്തിമ.മക്കൾ: അഫാൻ റഹ്മാൻ(പി.ജി വിദ്യാർത്ഥി -അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി), അഫീഫ് റഹ്മാൻ (വിദ്യാർത്ഥി, പാലാ ബ്രില്യന്റ്) ആയിഷ സിയ (ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ,ഇരിക്കൂർ)

 തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ കെ.ടി നസീർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി ഫൈസൽ എന്നിവർ ഷാൾ അണിയിച്ചു.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ, ഇരിക്കൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ, കെ.മുഹമ്മദ് അഷറഫ് ഹാജി, വൈസ് പ്രസിഡണ്ട് ആർ.കെ വിനിൽ കുമാർ, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.പി അബ്ദുള്ള, കെ.കെ സത്താർ ഹാജി,എം.ഉമ്മർ ഹാജി,എം.ബാബുരാജ്, കെ.പി അസീസ് മാസ്റ്റർ,എ.എം വിജയൻ, എൻ.ഖാലിദ്, എം.പി ഗംഗാധരൻ മാസ്റ്റർ, ടി.സി റിയാസ്, എം.സി അഷറഫ്,വി.സി ജുനൈർ,ടി.സി നസിയത്ത് ടീച്ചർ,കെ.ടി അനസ്, എം.പി അഷറഫ്,സി.രാജീവൻ, ബി.പി നലീഫ ടീച്ചർ, എൻ.കെ സുലൈഖ ടീച്ചർ, എം.വി മിഥുൻ എന്നിവർ പ്രസംഗിച്ചു. ടി.പി ഫാത്തിമ മറുപടി പ്രസംഗം നടത്തി.എൻ.കെ.കെ മുഫീദ നന്ദി പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913