ഇരിക്കൂർ : ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കും മട്ടന്നൂർ തലശ്ശേരി ഭാഗത്തേക്കും നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം ദിവസവും പോയിക്കൊണ്ടിരിക്കുന്ന ആയിപ്പുഴ ജംഗ്ഷനിലെ റോഡു പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർ ദുരിതത്തിലായി. മൂന്നും കൂടിയ ജംഗ്ഷനിലെ റോഡ് വലിയ കുഴികളാൽ തകർന്നതിനാൽ അപകടങ്ങളും പതിവാകുന്നു.
ഇരിക്കൂർ പാലം മുതൽ ആയിപ്പുഴ ബസ്റ്റോപ്പ് വരെ നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതും അപകടം പറ്റുന്നതും പതിവാണ്. കുഴിയിൽ വീഴാതിരിക്കാൻ ഓവർടേക്ക് ചെയ്യുന്നതുമൂലം എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടുന്നതും പതിവാണ്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്.
ഈ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വാർത്ത ഇരിക്കൂർ വാർത്തയിൽ വന്നതിനെതുടർന്ന് അധികൃതർ താൽക്കാലിക സ്വഭാവത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ട് തന്നെ ആ കുഴികൾ പ്രത്യക്ഷപ്പെട്ടു.കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തനമല്ല വേണ്ടതെന്നും ശാശ്വതമായ പരിഹാരത്തിനായി ഇനിയും അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments