ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു
ഇരിക്കൂർ : യെസ് വുമൺ കാൻ (YWC ) യുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി
'ന്യൂ ജൻ പാരന്റിംഗ്' എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.
ലൈഫ് ട്യൂൺ ഡയറക്ടറും HRD ട്രൈന്റുമായ എൻ.എം ശഫീഖ് ക്ലാസ് നയിച്ചു.ന്യൂജനറേഷൻ കാലത്ത് പാരന്റിംഗ് ഫലപ്രദമാവണമെങ്കിൽ രക്ഷിതാക്കൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ നിരന്തരം അപ്പ്ഡേറ്റിന് തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
YWC ഫൗണ്ടറും മുഖ്യ കാര്യദർശിയുമായ ശബാന മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷഫീന സ്വാഗതവും മുബീന നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments