കാറിന് അടിയിൽപ്പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു: ചാനലിൽ വിഡിയോ തെറ്റായി നൽകിയത് പരിഭ്രാന്തി പരത്തി

ഇരിക്കൂർ : കഴിഞ്ഞ നവംബർ 10ന് ആയിപ്പുഴ തായിസിൽ താമസിക്കുന്ന വി.റഫീഖിന്റെയും സി.എം താഹിറയുടെയും ഒന്നര വയസ്സുള്ള മകൾ കാറിന് അടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ സുഹൃത്ത് ഷെയർ ചെയ്തിരുന്നു.
എന്നാൽ പ്രമുഖ ന്യൂസ് ചാനലിലെ ഓൺലൈൻ പോർട്ടലിൽ സമാനമായി കാസർകോട് നടന്ന സംഭവത്തിന്റെ വാർത്തയുടെ ക്യാപ്ഷനായി നൽകിയ ഫോട്ടോ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെതായിരുന്നു. ഇതോടെ മാതാപിതാക്കളെയും ബന്ധുക്കളെയും നിരന്തരമായി ആളുകൾ ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണ്. നിരന്തരമായ ഫോൺ വിളികൾ മാതാപിതാക്കളെ വല്ലാതെ പ്രയാസപ്പെടുത്തി. കുടുംബക്കാർ ന്യൂസ് ചാനലിലേക്ക് വിളിച്ച് ആ ഫോട്ടോ നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും തുടർന്ന് ചാനൽ അധികൃതർ ആ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ വാർത്തയുടെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കുട്ടിയും മാതാപിതാക്കളും വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913