ബ്രാഞ്ച് ഉദ്ഘാടനം
ഇരിക്കൂർ : ഇരിക്കൂർ സർവീസ് സഹകരണ ബേങ്കിന്റെ കുട്ടാവ് ജംഗ്ഷനിൽ ആരംഭിക്കുന്ന നവീകരിച്ച പെരുവളത്തുപറമ്പ ബ്രാഞ്ചിന്റെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.
സ്ട്രോങ്ങ്‌ റൂം ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജും, കംപ്യൂട്ടർ സ്വിച്ചോൺ കർമ്മം സഹകരണ വകുപ്പ് സൂപ്രണ്ട് കെ.സതീഷ് കുമാറും, ആദ്യ നിക്ഷേപം സ്വീകരിക്കൽ യൂണിറ്റ് ഇൻസ്പെക്ടർ പി.ജയരാജനും നിർവഹിച്ചു.
ബേങ്ക് പ്രസിഡന്റ് അഡ്വ. ജാഫർ സാദിഖ് സ്വാഗതവും, സെക്രട്ടറി പി.വി മനീഷ് നന്ദിയും പറഞ്ഞു. 

കെ.ടി നസീർ, കെ.ടി അനസ്, ടി.പി ഫാത്തിമ, സി.വി.എൻ യാസറ, എൻ.കെ.കെ മുഫീദ, എം.പി ശബ്നം, ബി.പി നെലീഫ, എൻ.കെ സുലൈഖ ടീച്ചർ, 
പി.കെ ഷംസുദ്ധീൻ, സി.വി ഫൈസൽ, എം.ബാബുരാജ്, കെ.കെ കുഞ്ഞിമായൻ മാസ്റ്റർ, മടവൂർ അബ്ദുൽ കാദർ, പി.പി രാജേഷ്, എൻ.പി റഹീം, ജനാർദനൻ മാസ്റ്റർ, പദ്മനാഭൻ മാസ്റ്റർ, യു.പി അബ്ദുറഹ്മാൻ, കെ.ഹസൈനാർ, ടി.പി ജുനൈദ എന്നിവർ സംസാരിച്ചു.

ഡയരക്ടർ ബോർഡ് മെമ്പർമാരായ സി.ജി ബിന്ദു, കെ.പി അബ്ദുള്ള, ടി.പി പോക്കർ, എം.സൈനുൽ ആബിദ്, പദ്മാസനൻ നായനാർ, അക്കാമ്മ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913