കേരളപ്പിറവി ദിനം ആഘോഷിച്ചു 
ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ കുട്ടികൾ നാടൻ രുചിക്കൂട്ടുമായി ഈ വർഷത്തെ കേരളപ്പിറവിദിനം ആഘോഷിച്ചു.പ്രിൻസിപ്പൽ എൻ.പി ഷബീറിന്റെ അധ്യക്ഷതയിൽ എച്ച്ഒഡി ടി.സജീവൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ കെ.പി ഹാരിസ്, വൈസ് പ്രിൻസിപ്പാൾ ടി.സുധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായി.പരിപാടിയിൽ കെ.സജിത സ്വാഗതവും സ്കൂൾ ലീഡർ സന ജാസ്മിൻ നന്ദിയും അറിയിച്ചു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913