ആയിപ്പുഴ ഡോ എ.പി.ജെ അബ്ദുൾകലാം വായനശാല & ഗ്രന്ഥാലയത്തിന്റെ 
ഉദ്ഘാടനവും ഡോ.മിസ്ഹബ് അനുസ്മരണവും

ഇരിക്കൂർ : ആയിപ്പുഴ ഡോ എ.പി.ജെ അബ്ദുൾകലാം വായനശാല & ഗ്രന്ഥാലയത്തിന്റെ 
ഉദ്ഘാടനവും ഡോ.മിസ്ഹബ് അനുസ്മരണവും കേരള ഫോക് ലോർ അക്കാദമിയുടെ മുൻ ചെയർമാൻ പ്രൊ.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ,കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ എന്നിവർ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.വായനശാല കമ്മിറ്റി പ്രസിഡണ്ട് സി.പി മേമി അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ കഴിവും മികവും തെളിയിച്ച കുന്നത്ത് മേമി,ജബ്ബാർ ഹാജി കൂരാരി,വേശാല ഇബ്രാഹിം, കെ.പി.അബ്ദുള്ള മാസ്റ്റർ, പി.പി.കെ അലി മൗലവി,കെ.പി മൊയ്തീൻ കുട്ടി എന്നിവരെ ആദരിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെസി രാജശ്രീ,കൂടാളി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി ശ്രീകല ടീച്ചർ,കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി അഷ്റഫ്,കെ.സഫൂറ,സി.കെ സുരേഷ് ബാബു,കെ.സി മനോജ്‌ (സിപിഎം),വി.നാസർ (കോൺഗ്രസ്‌ ഐ),മുസ്തഫ അലി ഹാജി (മുസ്ലിം ലീഗ്),കെ.വി മാമു (ഐഎൻഎൽ),എൻ.സൂതൻ,
കെ.എം കരുണാകരൻ,പി.വി ആനന്ദബാബു,കെ.വി മർസൂഖ് ഹാജി,കുന്നത്ത് ഖാലിദ്,അബ്ദുൾ റഹ്മാൻ മാസ്റ്റർ,സി.സി നൗഷാദ്,അഡ്വ പി.പി റഹ്‌നാസ്, ഇ.പി ജയേഷ്,കെ.എ അനീസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വായനശാല സെക്രട്ടറി കെ.കെ. കുഞ്ഞിക്കണ്ണൻ സ്വാഗതവും ജോ സെക്രട്ടറി എം.റഫീഖ് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913