ഇരിക്കൂർ : ഇരിക്കൂർ കണ്ണൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ പതിവാകുന്നു. ഇരിക്കൂർ പാലം മുതൽ ആയിപ്പുഴ ബസ്റ്റോപ്പ് വരെ നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതും അപകടം പറ്റുന്നതും പതിവാണ്. കുഴിയിൽ വീഴാതിരിക്കാൻ ഓവർടേക്ക് ചെയ്യുന്നതുമൂലം എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടുന്നതും പതിവാണ്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികൻ കുഴിയിൽ വീണ് സാരമായ പരിക്ക് പറ്റിയിരുന്നു.
മഴക്കാലമായതോടെ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. അധികൃതർ താൽക്കാലിക സ്വഭാവത്തിൽ കുഴികൾ അടയ്ക്കുന്നത് കൊണ്ടുതന്നെ രണ്ട് ദിവസങ്ങൾക്കുള്ളിൽ ആ കുഴികൾ വീണ്ടും
പ്രത്യക്ഷപ്പെടുകയാണ്. കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തനമല്ല വേണ്ടതെന്നും ശാശ്വതമായ പരിഹാരത്തിനായി ഇനിയും അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments