പ്രഭാഷണം സംഘടിപ്പിച്ചു
ഇരിക്കൂർ : ഇരിക്കൂർ മസ്ജിദുൽ ഈമാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിച്ചമാണ് തിരുദൂതർ എന്ന തലക്കെട്ടിൽ എ.എം.ഐ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പെരുമ്പിലാവ് മസ്ജിദ് റഹ്മയിലെ ഖത്തീബ് സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.കമ്മിറ്റി പ്രസിഡണ്ട് 
കെ.ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.സി.കെ മുനവ്വിർ,ബി.ഫജറുസ്വാദിഖ് എന്നിവർ സംസാരിച്ചു.
പ്രവാചക ജീവിതം ആസ്പദമാക്കി
ഹെവൻസ് പ്രീസ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് മസ്ജിദുൽ ഈമാൻ കമ്മിറ്റി ഭാരവാഹികളായ കെ.ഹനീഫ, പി.സലീം,സി.എ സിദ്ദീഖ് എന്നിവർ
സമ്മാനങ്ങൾ വിതരണം ചെയ്തു.കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ഖാലിദ് സ്വാഗതവും വൈസ് പ്രസിഡണ്ട് കീത്തടത്ത് അബ്ദുൽ ഗഫൂർ ഹാജി നന്ദിയും പറഞ്ഞു.ഹെവൻസ് പ്രീസ്കൂൾ വിദ്യാർഥി ഹൈബൽ ഷാദ് ഖിറാഅത്ത് നടത്തി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913