എൻഎംഎംഎസ് പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഇരിക്കൂർ സഫൽ ഫൗണ്ടേഷൻ

 ഇരിക്കൂർ : ഈ വർഷം എൻഎംഎംഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സഫൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇരിക്കൂർ കമാലിയ സ്കൂളിൽ വെച്ച് ഏകദിന ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.എൻഎംഎംഎസിന് തയ്യാറെടുക്കുന്ന ഇരിക്കൂറിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സഫൽ ഫൗണ്ടേഷൻ വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

സംസ്ഥാന തലത്തിലുള്ള വിഷയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഓൺലൈൻ ക്ലാസുകൾ, കൃത്യമായ ഇടവേളകളിൽ ഓൺലൈൻ പരീക്ഷകൾ, എൻഎംഎംഎസ് മോഡൽ പരീക്ഷകൾ,കൗൺസലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ സൗജന്യമായാണ് സഫൽ ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്.വിവിധ സെഷനുകളിലായി കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ അസി. പ്രൊഫസർ ആസിഫ് നവാസ് ,സുൽഫിക്കർ മാസ്റ്റർ, ഇഖ്ബാൽ മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു. ക്യാമ്പിന് അശ്രഫ്, നൗഷാദ്മാസ്റ്റർ,ഹസീബ് എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913