തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല : യുഡിഎഫ് റോഡ് ഉപരോധിക്കും 
ഇരിക്കൂർ : തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റിൽ
റോഡ് തകർന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാനപാത ഉപരോധിക്കുന്നു.
സെപ്റ്റംബർ ആദ്യവാരം പാലം സൈറ്റിൽ റോഡ് ഉപരോധിക്കുന്നതിന് ചെയർമാൻ കെ.കെ സത്താർ ഹാജിയുടെ അധ്യക്ഷയിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. റോഡ് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. അടിയന്തരമായി റോഡ് പുനർനിർമ്മാണ പ്രവർത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് യുഡിഎഫ് നേതാക്കൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു . എന്നാൽ യാതൊരു തുടർനടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് പ്രത്യക്ഷ സമരവുമായി യുഡിഎഫ് മുന്നോട്ടു വന്നിട്ടുള്ളത്.
 മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ മുനീർ പള്ളിപ്പാത്ത്, പി.കെ ഷംസുദ്ദീൻ, സി.വി ഫൈസൽ,കെ.കെ കുഞ്ഞിമായൻ മാസ്റ്റർ, എ.എം വിജയൻ, എം.ഉമ്മർ ഹാജി , കെ.ടി നസീർ,കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, യു.പി അബ്ദുറഹ്മാൻ, കെ.ടി ഷക്കീം, സഹീർ കീത്തടത്ത്, കെ.കെ ഷഫീഖ്, കെ.അസൈനാർ എന്നിവർ പ്രസംഗിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913