ഇരിക്കൂർ : നല്ലൊരു നാളെക്കായി വെല്ലുവിളികളെ അതിജീവിക്കാൻ കേഡറ്റുകളെ പ്രാപ്തരാക്കുന്ന ചലഞ്ച് ദ ചലഞ്ചസ് എന്ന പ്രമേയവുമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു.
പ്രകൃതിസംരക്ഷണവും സുസ്ഥിര വികസന മാതൃകകളും, പോരാടാം ലഹരിക്കെതിരെ, മൊബൈൽ ഫോണും സോഷ്യൽ മീഡിയയുടെ ദുരുപയോഗവും,ബ്രെയിൻ സ്റ്റോമിംഗ്, പരേഡ്- ഫിസിക്കൽ ട്രെയിനിംഗുകൾ,ഫീൽഡ് വിസിറ്റ്,വിവിധ ഗെയിമുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
കണ്ണൂർ റൂറൽ അസിസ്റ്ററ്റ് നോഡൽ ഓഫീസർ കെ.പ്രസാദ്, മുൻ എ.ഡി.എൻ.ഒ സി.വി തമ്പാൻ, പ്രാണി നിരീക്ഷകൻ വിജയകുമാർ ബ്ലാത്തൂർ, സിജി റിസോഴ്സ് പേഴ്സണും മോട്ടിവേറ്ററുമായ മുഹ്സിൻ ഇരിക്കൂർ, എച്ച്.ആർ ട്രെയ്നർ എം.അനുനാദ്, പി.പി ദീപക് എന്നിവർ ക്ലാസെടുത്തു.
സമാപന സമ്മേളനം ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കെ.പി സുനിൽകുമാർ ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്, ടി.വത്സലൻ , എ.രേഷ്മ, യു.കെ പ്രിയേഷ്, പി.കെ മൈമൂനത്ത്,അഞ്ജിത റിജേഷ്,അദ്രിജ പ്രമോദ്,തീർത്ഥ രൂപേഷ് എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments