ഓണം സൗഹൃദ സംഗമം
ഇരിക്കൂർ : ഡയലോഗ് സെന്റർ ഇരിക്കൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എ.എം.ഐ ഓഡിറ്റോറിയത്തിൽ നടന്ന ഓണം സൗഹൃദ സംഗമം മുരളി മാസ്റ്റർ പട്ടാനൂർ ഉദ്ഘാടനം ചെയ്തു.മതവും ഐതിഹ്യങ്ങളുമെന്തായാലും പരസ്പരം സ്നേഹവും സന്തോഷവും പങ്കിടാനാവുമ്പോഴാണ് ആഘോഷങ്ങൾ നന്മ നിറഞ്ഞതാവുകയെന്നും നന്മകളുടെ പ്രചരണം സാധ്യമാക്കുന്ന വാക്കുകൾ കേൾക്കാനും കേൾപ്പിക്കാനുമുള്ള സന്ദർഭമായി ഓണത്തെ പ്രയോജനപ്പെടുത്തിയ ഇരിക്കൂർ ഡയലോഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.ഡയലോഗ് സെന്റർ കൺവീനർ ഫജ്രുസ്സാദിക് അധ്യക്ഷത വഹിച്ചു.തനിമ കണ്ണൂർ ജില്ലാ പ്രസിഡണ്ട്‌ കളത്തിൽ ബഷീർ മുഖ്യപ്രഭാഷകണം നടത്തി.വെറുപ്പ് മാത്രം വളർത്താൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്കിടയിൽ, ജീവിതം ഭയപ്പാടോടെ മാത്രം സാധ്യമാക്കുന്ന ഇക്കാലത്തു എല്ലാത്തരം വ്യത്യസ്തതകൾക്കുമപ്പുറം നാമെല്ലാം ഒരൊറ്റ മനുഷ്യരെന്ന യാഥാർഥ്യത്തിൽ ഒന്നിച്ചിരിക്കാനും സ്നേഹം പങ്കിടാനുമാവുന്നതാണ് ഓണം പോലുള്ള ഇത്തരം ആഘോഷവേളകളെന്ന് അദ്ദേഹം പറഞ്ഞു.ഇരിക്കൂർ പരിസരങ്ങളിലെ വിത്യസ്ത തലങ്ങളിലുള്ള ഒട്ടനവധി ആളുകൾ പങ്കെടുത്ത സംഗമത്തിൽ സത്യൻ, ശാലിനി,ഷാജി എന്നിവരർ ഗാനപരിപാടികൾ നടത്തി.
 യൂത്ത് ലീഗ് പ്രതിനിധി അഡ്വ: ജാഫർ സാദിഖ്,
എൻ.പി റഹീം (ഐഎൻഎൽ) സി.കെ മുനവ്വിർ (വെൽഫയർ പാർട്ടി), ബാബു മാസ്റ്റർ, ബിന്ദു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കെ.പി ഹാരിസ് സമാപന പ്രസംഗം നടത്തി.സെക്രട്ടറി എം.പി നസീർ സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913