ഇരിക്കൂർ : പൊതു വിദ്യാഭ്യാസ വകുപ്പ് മികച്ച അധ്യാപകർക്ക് നൽകുന്ന ഈ വർഷത്തെ അവാർഡിന് ഹൈസ്കൂൾ വിഭാഗത്തിൽ ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപിക വി.സി ശൈലജ അർഹയായി.
കഴിഞ്ഞ മൂന്നു വർഷമായി ഇരിക്കൂർ സ്കൂളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരുന്ന ടീച്ചറുടെ മികച്ച നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെ മികച്ച പിടിഎക്കുള്ള സംസ്ഥാനതല അംഗീകാരം സ്കൂളിന് ലഭിക്കുകയുണ്ടായി. ചെറുകുന്ന് ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന കാലത്ത് നടത്തിയ ലൈബ്രറി ശാക്തീകരണ പ്രവർത്തനത്തിന് നേരത്തെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാൻ ആത്മവിശ്വാസം നൽകുന്നതിന് മൊമന്റോ കഴിഞ്ഞ മൂന്നു വർഷമായി ടീച്ചർ സ്വന്തം നിലക്ക് നൽകാറുണ്ട്. അടുത്തിടെ അത്ഭുതം വിലക്ക് വാങ്ങിയ പെൺകുട്ടി എന്ന ചെറു കഥാസമാഹാരം പ്രകാശനം ചെയ്തിരുന്നു. മതുക്കോത്ത് സ്വദേശിയായ പ്രദീപാണ് ഭർത്താവ്. ചിത്രകാരനായ സുരേന്ദ്രൻ വാരച്ചാൽ സഹോദരനാണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments