ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിൽ കൗമരാക്കാരായ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.കണ്ണൂർ വിങ്സിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പാൾ എൻ.പി ഷബീറിന്റെ അധ്യക്ഷതയിൽ കൗൺസിലർമാരായ യു.വി സുബൈദയും കെ.വി ലമീസും ക്ലാസ്സിന് നേതൃത്വം നല്കി. മാനേജർ കെ.പി ഹാരിസ് ആശംസ നേർന്നു.സ്റ്റാഫ് സെക്രട്ടറി പി.കെ സമീറ സ്വാഗതവും വിദ്യാർഥി പ്രതിനിധി കെ.എ തമന്ന നന്ദിയും അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments