ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ ഓണാഘോഷത്തിൽ കെ.എൽ ബ്രോ ബിജു റിഥ്വിക്കും ഫാമിലിയും 

ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിലെ ഓണാഘോഷം പ്രിൻസിപ്പാൾ എൻ.പി ഷബീറിൻറ അധ്യക്ഷതയിൽ യുട്യൂബ് വ്ലോഗർ കെ.എൽ ബ്രോ ബിജു റിഥ്വിക് ഉദ്ഘാടനം ചെയ്തു. ഓണം സൗഹൃദത്തിൻറെയു० സ്നേഹത്തിന്റെയും പ്രതീകമാണ്,എന്നുമത് കാത്തുസൂക്ഷിക്കണമെന്നുമുള്ള സന്ദേശം കുട്ടികൾക്ക് നൽകി. ഓണപ്പൂക്കളം, വടംവലി, കസേരകളി പോലെയുള്ള വ്യത്യസ്ത പരിപാടികൾ നടന്നു.
പി.ടി.എ പ്രസിഡൻറ് നൗഫൽ ചാലിൽ,പി.ടി.എ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ നജീബ് എന്നിവർ സമ്മാനം വിതരണം ചെയ്തു. 
മാനേജർ കെ.പി ഹാരിസ്,
മദർ പി.ടി.എ പ്രസിഡൻറ് സാബിറ എന്നിവർ ആശംസകൾ നേർന്നു.
വൈസ് പ്രിൻസിപ്പാൾ ടി.സി സുധീഷ് സ്വാഗതവും
സ്കൂൾ ലീഡർ സന ജാസ്മിൻ നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913